Connect with us

Kasargod

പ്രവാചക ചര്യ ലോകസമാധാനത്തിന് നിദാനം: ബായാര്‍ തങ്ങള്‍

Published

|

Last Updated

ബായാര്‍: ലോക സമാധാനത്തിനുവേണ്ടി ദാഹിക്കുന്ന പുതുതലമുറക്ക് പ്രവാചക ചര്യ മാതൃകയാണെന്ന് ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി പ്രസ്താവിച്ചു.
മതങ്ങള്‍ക്ക് അതീതമായി ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അനാചാരം, വിധ്വംസക, അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ലോകത്ത് സമാധാനം കൈവരിക്കാന്‍ സാധിക്കുകയുള്ളു. അതിന് നവലോക ക്രമത്തില്‍ പ്രവാചക അധ്യാപനങ്ങള്‍ അനിവാര്യമാണെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.
തിരുനബിയുടെ 1489 ാം ജന്മദിനത്തിന്റെ ഭാഗമായി ബായാര്‍ മുജമ്മഇല്‍ സംഘടിപ്പിച്ച ജല്‍സേ മീലാദിന്ന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. റബീഉല്‍അവ്വല്‍ 12 അര്‍ധരാത്രിയോടെ ആരംഭിച്ച് പ്രഭാതം വരെ നീണ്ടുനിന്ന പരിപാടിയില്‍ ബുര്‍ദ്ദ ആസ്വദനം, പ്രകീര്‍ത്തനം, നഅ്‌തെ ശരീഫ്, മൗലീദ് തുടങ്ങിയവയ്ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള പതാക ഉയര്‍ത്തി. ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി പെറുവായി, ബദറുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, അബൂബക്കര്‍ സിദ്ദീഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സിദ്ദീഖ് ഹാജി മംഗലാപുരം, മൊയ്തീന്‍ ഹാജി തൊട്ടി, സിദ്ദീഖ് ലത്വീഫി, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിച്ചു.പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ സംഗമം സമാപിച്ചു.