Connect with us

Kasargod

അജാനൂര്‍ സര്‍ക്കിള്‍ ഗ്രാമസഞ്ചാരം 11ന്

Published

|

Last Updated

കാഞ്ഞങ്ങാട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി സര്‍ക്കിള്‍ സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗ്രാമസഞ്ചാരം അജാനൂരില്‍ 11ന് നടക്കും. അജാനൂര്‍ സര്‍ക്കിളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 33അംഗ സ്വഫ്‌വ വളണ്ടിയര്‍മാരാണ് ഗ്രാമസഞ്ചാരം ഒരുക്കുക.
60-ാം വാര്‍ഷികം ഉത്‌ഘോഷിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഗ്രാമസഞ്ചാരം മുക്കൂട് നിന്ന് ആരംഭിക്കും. സര്‍ക്കിളിലെ വിവിധ യൂനിറ്റുകളില്‍ പര്യടനം നടത്തി കാഞ്ഞങ്ങാട് തെക്കേപ്പുറത്ത് സമാപിക്കും.
സമാപനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തി ല്‍ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
നോര്‍ത്ത് ചിത്താരി സുന്നി സെന്ററില്‍ നടന്ന സ്വഫ്‌വ അംഗങ്ങളുടെ ഇഖ്ദാം ക്യാമ്പില്‍ ഗ്രാമസഞ്ചാരത്തിന് അന്തിമരൂപം നല്‍കി.
ഇഖ്ദാം ക്യാമ്പിന് ജില്ലാ ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജി, ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, സഈദ് സഖാഫി, കെ കെ യൂസുഫ്, ശരീഫ് സഅദി, മുഹമ്മദ്കുഞ്ഞി മുക്കൂട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.