Connect with us

National

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടി

Published

|

Last Updated

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ നാവികസേന അറസ്റ്റു ചെയ്തു. അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് ബോട്ടുകളാണ് ശനിയാഴ്ച രാത്രിയില്‍ പാക് സേന പിടികൂടിയത്.

എന്നാല്‍ സംഭവത്തെക്കുറിച്ച് ഇരു സര്‍ക്കാരുകളും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്ന് ആയുധവുമായി വന്ന ബോട്ട് തീരദേശ സേന പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് നടപടി. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും അതിര്‍ത്തി ലംഘനത്തിന് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയില്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ കസ്റ്റഡിയില്‍ എടുത്തതാകാമെന്നാണ് നിഗമനം.

Latest