എയര്‍ ഏഷ്യയുടെ അഞ്ചാമത്തെ ഭാഗവും കണ്ടെത്തി

Posted on: January 4, 2015 3:44 pm | Last updated: January 5, 2015 at 10:09 am

Indonesia_Planeജക്കാര്‍ത്ത: തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന ഒരു ഭാഗം കൂടി കണ്ടെത്തി. കണ്ടെത്തുന്ന അഞ്ചാമത്തെ ഭാഗമാണിത്. 9.8 മീറ്റര്‍ നീളവും 1.1 മീറ്റര്‍ വീതിയും 0.4 മീറ്റര്‍ ഉയരവുമുള്ള ഭാഗമാണ് ഇന്ന് കണ്ടെത്തിയത്. ഇന്തോനേഷ്യന്‍ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.
വിമാനത്തിന്റേതെന്ന് കരുതുന്ന നാല് ഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. ജാവക്കടലില്‍ പെങ്കലാന്‍ ബണ്ണിന് സമീപം 30 മീറ്റര്‍ താഴ്ചയിലാണ് ഭാഗങ്ങള്‍ കണ്ടെത്തിയത്. ഈ ഭാഗങ്ങളില്‍ എണ്ണപരന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ തുടരാനായി 9 കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് 162 യാത്രക്കാരുമായി ഇന്തോനേഷയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കടലില്‍ തകര്‍ന്ന് വീണത്. 30 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി.