Connect with us

Kerala

ട്രെയിന്‍ അട്ടിമറി ശ്രമം പ്രത്യേക സംഘം അന്വേഷിക്കും

Published

|

Last Updated

കോഴിക്കോട്: കുണ്ടായിത്തോടിലെ ട്രെയിന്‍ അട്ടിമറിശ്രമം പ്രത്യേക സംഘം അന്വേഷിക്കും. നല്ലളം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. ട്രാക്കിലിട്ട പൈപ്പ് മോഷ്ടിച്ചതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് കമീഷണര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗളൂരു സാന്ദ്രാക്കാച്ചി ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് കുണ്ടായിത്തോട്ടില്‍ ട്രാക്കില്‍ ഇരുമ്പ് ദണ്ഡ് കിടക്കുന്നതായി കണ്ടെത്തിയത്. ഇന്നലെ രാത്രി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കടന്നുപോയതിന് ശേഷം ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എന്‍ജിന്‍ െ്രെഡവറാണ് പാളത്തില്‍ ദണ്ഡ് കിടക്കുന്നത് കണ്ടത്.

Latest