Connect with us

Kerala

കോഴിക്കോട്ട് ട്രെയിന്‍ അട്ടിമറിശ്രമം; പാളത്തില്‍ ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ട് ട്രെയിന്‍ അട്ടിമറി ശ്രമം നടന്നതായി സൂചന. കുണ്ടായിത്തോട്ടില്‍ റെയില്‍ പാളത്തിന് കുറുകെ ഇരുമ്പ് ദണ്ട് ഇട്ടതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗളൂരു – സാന്ദ്രാക്കാച്ചി ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്കില്‍ ഇരുമ്പ് ദണ്ഡ് കിടക്കുന്നതായി കണ്ടെത്തിയത്.

ഇന്നലെ രാത്രി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കടന്നുപോയതിന് ശേഷം ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എന്‍ജിന്‍ ഡ്രൈവറാണ് പാളത്തില്‍ ദണ്ഡ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് എന്‍ജിന്‍ നിര്‍ത്തി പൈപ്പ് അദ്ദേഹം എടുത്തുമാറ്റുകയായിരുന്നു. ആറടി നീളവും മൂന്നിഞ്ച് വീതിയുമുള്ള പൈപ്പാണ് കണ്ടെത്തിയത്. എന്‍ജിന്‍ ഡ്രൈവര്‍ വിവരമറിയിച്ചതനുസരിച്ച് റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നല്ലളം പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ് മാസം മുമ്പ് ഇതേ സ്ഥലത്തിന് സമീപം റെയില്‍ പാളത്തില്‍ ദ്വാരങ്ങള്‍ വീഴ്ത്തിയതായി കണ്ടെത്തിയിരുന്നു.