Connect with us

Kerala

ആലപ്പുഴയിലെ ചുംബനസമരം പാളി

Published

|

Last Updated

ആലപ്പുഴ: കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കാനിരുന്ന ചുംബന സമരം പാളി. ചുംബനസമരത്തിനെത്തിയവരെ അനുവദിച്ച സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമരത്തിന് വിരലിലെണ്ണാവുന്നവര്‍ മാത്രം എത്തിയതും സമരക്കാര്‍ക്ക് തിരിച്ചടിയായി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സമരക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് ഐ ജി എംആര്‍ അജിത് കുമാര്‍ അറിയിച്ചു. ആലപ്പുഴ ബീച്ചില്‍ ഉച്ചക്ക് രണ്ട് മണിക്ക് ശേഷം സമരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഫാസിസത്തിനെതിരായ ചുംബനം എന്നതായിരുന്നു മുദ്രാവാക്യം.
സമരത്തിനെതിരെ നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു. സമരക്കാര്‍ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ചുംബന സമരത്തിനെതിരായി ആലപ്പുഴയിലെ അഗതി മന്ദിരത്തിലെ അന്തേവാസികളെ ചുംബിക്കുന്ന പരിപാടിയും പ്രതിഷേധക്കാര്‍ സംഘടിപ്പിച്ചു.