Connect with us

National

വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനം റാഞ്ചുമെന്ന ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. എന്നാല്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്നലെ വൈകീട്ട് എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫീസിലാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.
ബംഗാളില്‍ നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ പലപ്പോഴും ലഭിക്കാറുണ്ടെങ്കിലും ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ ഇന്നലെ രാത്രിയില്‍ അടിയന്തര യോഗം ചേര്‍ന്നു.
കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഒരു ബോട്ട് പൊട്ടിത്തെറിക്കുകയും മറ്റൊരു ബോട്ട് കണ്ടെത്തുകയും ചെയ്തതോടെ തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest