Connect with us

National

പാക് ഭീകരരുടെതെന്ന് കരുതുന്ന രണ്ടാമത്തെ ബോട്ടിനായി വ്യാപക തിരച്ചില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരരുടെതെന്ന് കരുതുന്ന ഒരു ബോട്ട് തീരരക്ഷാ സേന ഇന്നലെ തകര്‍ത്തതിന് പിന്നാലെ മറ്റൊരു ബോട്ട് കൂടി എത്തിയതായി റിപ്പോര്‍ട്ട്. ഈ ബോട്ടിന് വേണ്ടി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ബോട്ടുപയോഗിച്ച് ശ്രദ്ധ തിരിച്ചുവിട്ട് സ്‌ഫോടക വസ്തുക്കള്‍ കടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. ഒന്നാമത്തെ ബോട്ട് തീരരക്ഷാസേന പിന്തുടര്‍ന്നപ്പോള്‍ ഭീകരര്‍ സ്വയം തകര്‍ക്കുകയായിരുന്നു. തകര്‍ക്കുന്നതിന് മുമ്പായി ഇവര്‍ രണ്ടാമത്തെ ബോട്ടില്‍ രക്ഷപ്പെട്ടതായും സംശയിക്കുന്നുണ്ട്.

റിപ്പബ്ലിക് ദിന ചടങ്ങളില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ എത്തുന്നതിന് മുമ്പായി ഇത്തരമൊരു സംഭവമുണ്ടായത് നയതന്ത്ര രംഗത്ത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Latest