Connect with us

Kozhikode

എസ് വൈ എസ് 60 ാം വാര്‍ഷികം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ

Published

|

Last Updated

കോഴിക്കോട്: ഫെബ്രു. 27, 28, മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറത്ത് കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈഎസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ(ഞായര്‍) എടരിക്കോട്ട് നടക്കും. ഇതോടെ എട്ട് മാസത്തിലേറെയായി കോഴിക്കോട്ടെ സംഘടനാ ആസ്ഥാനത്തു നടന്നു വരുന്ന സമ്മേളനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തേക്ക് മാറും.
എ.സി(അഡൈ്വസറി കൗണ്‍സില്‍), ജി.സി(ഗവേണിംഗ് കൗണ്‍സില്‍) എന്നിവയുടെ നിയന്ത്രണത്തിലും ഒമ്പത് ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരുടെ നേതൃത്വത്തിലും 29 വകുപ്പുകളിലായി ക്രമീകരിച്ച വിപുലമായ സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം സജീവമായിട്ടുണ്ട്. കഴിഞ്ഞ 28ന് മഞ്ചേരിയില്‍ വെച്ചാണ് സ്വാഗതസംഘം പ്രഖ്യാപന സമ്മേളനം നടന്നത്.
വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാന പ്രസി. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ.കെ.അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദു റഹിമാന്‍ സഖാഫി, എം.എന്‍.കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്ന് മണിക്ക് സ്വാഗതസംഘത്തിന്റെ വിപുലമായ യോഗം എടരിക്കോട്ട് നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.