Connect with us

National

വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ അധിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമായ നിയമ നിര്‍മാണത്തിനൊരുങ്ങുന്നു. അശ്ലീല ഭാഷയോ മോശം പരാമര്‍ശമോ നടത്തി അവരെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ലഭിക്കും. അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നടക്കുന്ന കൈയേറ്റങ്ങളും അതിക്രമങ്ങളും അഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ക്രിമിനല്‍ നിയമ ഭേദഗതി ആക്ടിലൂടെ പുതിയ വ്യവസ്ഥകള്‍ കൊണ്ട് വരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. വംശീയമായ അധിക്ഷേപങ്ങളോ സാസ്‌കാരികമോ സ്വത്വപരമോ ആയ വിവേചനങ്ങളോ അശ്ലീലമായ പദപ്രയോഗങ്ങളോ നടത്തിയാല്‍ കുറ്റം ചുമത്താവുന്ന കേസായി പരിഗണിച്ച് ശിക്ഷ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഐ പി സി 153ാം വകുപ്പ് പ്രകാരം വാക്ക് കൊണ്ടോ എഴുത്ത് കൊണ്ടോ ദേശപരമോ പ്രാദേശികമോ വര്‍ഗീയമോ ആയി അധിക്ഷേപിക്കല്‍, ഇത്തരം നിയമ വിരുദ്ധ സംഭവങ്ങള്‍ക്ക് പ്രരിപ്പിക്കുകയോ പങ്കാളിയാവുകയോ ചെയ്യല്‍ എന്നിവ അഞ്ചു വര്‍ഷം പരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കും.
കാരണത്തോടെയും അല്ലാതെയും വാക്കുകൊണ്ടോ ആംഗ വിക്ഷേപം കൊണ്ടോ ഒരു പ്രത്യേക വീഭാഗത്തില്‍ പെട്ടവരേയോ വംശത്തില്‍ പെട്ടവരെയോ പരിഹസിച്ചാല്‍ ഐ പി സി 509 ാം വകുപ്പ് പ്രകാരം മുന്ന് വര്‍ഷം പിഴയോട് കൂടിയ കഠിന തടവും ചുമത്താവുന്നതാണ്. കഴിഞ്ഞ ജനുവരിയില്‍ അരുണാചല്‍ പ്രദേശില്‍നിന്നുള്ള നിഡോ താനിയ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചത്. കമ്മിറ്റി നിര്‍ദേശിച്ചത് പ്രകാരം ഐ പി സി 153, 509 കൂട്ടിച്ചേര്‍ക്കുന്നതും ആഭ്യന്തര വകുപ്പിന്റെ പരിഗരണനയിലാണ്. നിയമ നിര്‍മാണത്തിനായി നിയകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.