Connect with us

National

'ഘര്‍വാപസി' സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഘര്‍വാപസി സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന വിഷയം ചര്‍ച്ചയായത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മോദി ആര്‍ എസ് എസ് നേതാക്കളെ അറിയിച്ചിരുന്നു.

മോദി ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയ പ്രചാരകനെ ആര്‍ എസ് എസ് ചുമതലകളില്‍ നിന്ന് നീക്കി. ഉത്തര്‍പ്രദേശില്‍ മുന്നൂറോളം മുസ്ലിംകളെ മതപരിവര്‍ത്തനം നടത്തിയ രാജേശ്വര്‍ സിംഗിനെയാണ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.