Connect with us

Gulf

പ്രവാസി ഭാരതീയ സമ്മാന്‍; അശ്‌റഫ് താമരശ്ശേരിയും വൈ എ റഹീമും പരിഗണനയില്‍

Published

|

Last Updated

അബുദാബി:പ്രവാസി ഭാരതീയ ദിവസ് സമ്മാന് പരിഗണിക്കുന്നവരില്‍ യു എ ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ അശ്‌റഫ് താമരശ്ശേരിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈ എ റഹീമും. ഈ മാസം ഏഴിന് ഗുജറാത്തില്‍ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഇവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

പ്രവാസികള്‍ക്കിടയില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനമാണ് ഇവരെ അവാര്‍ഡിന് ്‌നിര്‍ദേശിക്കാന്‍ കാരണം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിയാണ് അശ്‌റഫ്. പ്രവാസികള്‍ക്ക് അപകടവും മരണവും സംഭവിച്ചാല്‍ ഏതു സമയത്തും രംഗത്തുണ്ടാകുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. മൃതദേഹ പരിപാലനത്തിലൂടെ വ്യാപക അംഗീകാരം നേടി.
അശ്‌റഫിന് എത്തുന്ന ഫോണ്‍ കോളുകളില്‍ അധികവും പ്രവാസ ലോകത്ത് മൃതദേഹ പരിപാലനത്തിനാണ്. 14 വര്‍ഷമായി അശ്‌റഫ് സാമൂഹിക സേവനത്തില്‍ സജീവമാണ്. ഏകദേശം 2,00 ഓളം മൃതദേഹമാണ് അശ്‌റഫിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ വര്‍ഷം മാത്രം 330 മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ പോലെ പ്രിയങ്കരനാണ് അശ്‌റഫ്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വൈ എ റഹീം. തിരുവനന്തപുരം കാവടിയാര്‍ സ്വദേശിയാണ് നിയമജ്ഞനായ റഹീം.
പത്ത് വര്‍ഷത്തോളം പ്രസിഡന്റായും രണ്ട് വര്‍ഷം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്. നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ കാരണം.

Latest