Connect with us

Gulf

ഭീകരവാദത്തിന്റെ കെടുതിയില്‍ നിന്ന് സമൂഹത്തെ ശുദ്ധീകരിക്കണം

Published

|

Last Updated

അബുദാബി: ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അപകടകരമായ ചിന്തകളില്‍ നിന്ന് സമൂഹത്തെ ശുദ്ധീകരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന് മതകാര്യവകുപ്പ് തലവന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅ്ബി പ്രസ്താവിച്ചു. മതകാര്യവകുപ്പ് അബുദാബി നാഷണല്‍ തിയറ്റര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രൗഢമായ മീലാദ് സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാരുണ്യമാണ് തിരുനബിയുടെ ഉത്തമ മാതൃക. മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളുള്‍പ്പെടെയുള്ള ഒരു ജീവജാലത്തെയും വേദനിപ്പിക്കരുതെന്നും ദ്രോഹിക്കരുതെന്നുമാണ് അവിടുത്തെ ശ്രേഷ്ഠ മാതൃക. എന്നിരിക്കെ പ്രവാചകന്റെയും ഇസ്‌ലാമിന്റെയും പേരില്‍ നിരപരാധികളായ മനുഷ്യരെ അകാരണമായി കൊന്നൊടുക്കുന്നതും ഒരിക്കലും നീതീകരിക്കാനാവാത്തതാണ്. പ്രവാചകനും ഇസ്‌ലാമിനും സമൂഹത്തില്‍ ചീത്തപ്പേര് മാത്രമേ ഇതുകൊണ്ടുണ്ടാക്കാന്‍ സാധിക്കൂ, അല്‍ കഅ്ബി പറഞ്ഞു.
എന്താണ് പ്രാവചകന്റെ മാതൃകയെന്നും അതെങ്ങിനെയാണ് വിശ്വാസികള്‍ പിന്‍പറ്റേണ്ടതെന്നും ഭരണാധികാരികള്‍ നന്നായി പഠിപ്പിച്ച് തന്നിട്ടുണ്ട്.
അതിനു വിരുദ്ധമായി രാജ്യത്തിനും സമൂഹത്തിനും ചീത്തപ്പേരുണ്ടാക്കുന്ന രീതിയില്‍ ഒരാളും പ്രവര്‍ത്തിക്കരുതെന്നും മതകാര്യവകുപ്പിലെയും മറ്റും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത മീലാദ് സംഗമത്തില്‍ മതര്‍ അല്‍ കഅബി ആവശ്യപ്പെട്ടു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിത സംഘത്തിന് പുറമെ ചില ക്രിസ്തീയ പുരോഹിതരും ചടങ്ങില്‍ സംബന്ധിച്ചു. വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനും പ്രവാചക ചര്യ എല്ലാവരും മാതൃകയാക്കണമെന്നും അല്‍ കഅ്ബി പറഞ്ഞു.