Connect with us

Kerala

ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

തൃശൂര്‍; ബി ജെ പി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ബി ജെ പി മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ എസ് കരുണാകരനാണ് പരാതി നല്‍കിയത്.
നെന്‍മണിക്കര, ആറാട്ടുപുഴ എന്നിവിടങ്ങളില്‍ ഒരു കോടി രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി മൂന്നിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ ഉത്തരവിട്ടത്.

---- facebook comment plugin here -----

Latest