Connect with us

Malappuram

പൊതുമരാമത്ത് കെട്ടിട സമുച്ചയം ശിലാസ്ഥാപനം നിര്‍വഹിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: മന്ത്രി മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് നിര്‍മിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മം നഗരകാര്യ ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. അഞ്ച് നിലയില്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഒരു കോടി രൂപയില്‍ നിര്‍മിക്കുന്ന ആദ്യ നിലയാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. മുഖ്യ അതിഥിയായി വളളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി, സബ് കലക്ടര്‍ അമിത് മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് അലിഅക്ബര്‍ സംസാരിച്ചു.

Latest