Connect with us

Malappuram

തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്ത യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Published

|

Last Updated

വണ്ടൂര്‍: ഗ്രാമപഞ്ചായത്തുകളിലെ തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്ത കാര്‍ഷിക യന്ത്രോപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പോരൂര്‍ പഞ്ചായത്തിലെ തൊഴില്‍ ഗ്രൂപ്പായിരുന്ന ഹരിത കൂട്ടത്തിലെ അംഗമായ കെ എ റജീനയുടെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലാണ് കൊയ്ത്ത് യന്ത്രം, ഗാര്‍ന്‍പില്ലര്‍, അനുബന്ധ സാമഗ്രികള്‍ തുടങ്ങിയവ തുരുമ്പെടുത്ത് നശിക്കുന്നത്.
2010-11 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് സൗജന്യമായി യന്ത്രങ്ങള്‍ വിതരണം ചെയ്തത്. തുടക്കത്തില്‍ അഞ്ചു കര്‍ഷകരുടെ വയലുകളില്‍ നടീല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയിരുന്നു. എന്നാല്‍ ഹരിത ഗ്രൂപ്പ് എന്ന പേരിലുള്ള ഈ തൊഴില്‍ സംഘം പിന്നീട് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ യന്ത്രങ്ങളും കട്ടപ്പുറത്തായി. ഇതിനിടെ ഉപയോഗിക്കാതിരിക്കുന്ന ഈ ഉപകരമണങ്ങള്‍ ചില ഉന്നതര്‍ ഇടപെട്ട് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനുള്ള ശ്രമവും നടന്നിരുന്നതായി അറിയുന്നു. ഗാര്‍ഡന്‍പില്ലര്‍, സാധാരണ പില്ലര്‍ എന്നിവ ഇതുവരെ ഉപയോഗിച്ചിട്ടുപോലുമില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഈ യന്ത്രങ്ങള്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതായി ഹരിത ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ല.

---- facebook comment plugin here -----

Latest