Connect with us

Malappuram

പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിയമങ്ങള്‍ പാടില്ല: ജസ്റ്റിസ് പി ഉബൈദ്

Published

|

Last Updated

പരപ്പനങ്ങാടി: ഇന്ദുലേഖ നോവലിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന നിയമ സെമിനാര്‍ കേരള ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
എല്ലാ പൗരന്‍മാരും നിയമങ്ങള്‍ അറിഞ്ഞിരിക്കണമെന്നും നിയമം അറിയില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ രാജ്യത്ത് അരാജകത്വം നടമാടുമെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. കേസുകള്‍ ഏറ്റവും കെട്ടിക്കിടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ പറഞ്ഞു. മുപ്പത് മില്യന്‍ കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേസുകളുമായി മുന്നോട്ടുപോകാനുള്ള ജനങ്ങളുടെ പ്രവണത വര്‍ധിച്ചതും ആവശ്യമായ ജഡ്ജിമാരും ജീവനക്കാരും ഇല്ലാത്തതും കേസുകള്‍ കെട്ടിക്കിടക്കാനിടയാക്കുന്നതായും ഖാദര്‍ പറഞ്ഞു.
അഡ്വ. ആസിഫലി, അഡ്വ. സുഭാഷ് ചന്ദ്, അഡ്വ. ടി രാമന്‍കുട്ടി, അഡ്വ. വനജ വള്ളിയില്‍, അഡ്വ. കെ കൈ സൈതലവി, സി അബ്ദുറഹിമാന്‍കുട്ടി, പ്രൊഫ. കെ മുഹമ്മദ്, അഡ്വ. കെ കെ സിദ്ദീഖ് പ്രസംഗിച്ചു. സാംസ്‌കാരിക സായാഹ്നം പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇന്ന് 2.30ന് വിദ്യാഭ്യാസ സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും.
കാലിക്കറ്റ് വി സി എം അബ്ദുസലാം പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള, പി എ റഷീദ്, സി പി സൈതലവി, പ്രൊഫ ഇ പി മുഹമ്മദലി സംബന്ധിക്കും. 6.30ന് സാസ്‌കാരിക സായാഹ്നം ജില്ലാ ജഡ്ജി കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. ഡി ടി പി സി സെക്രട്ടറി ഉമര്‍കോയ അധ്യക്ഷത വഹിക്കും.

Latest