Connect with us

Malappuram

മൂന്നിയൂര്‍ പാറക്കടവ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നാളെ

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവ് ജി എം യു പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥലം എം എല്‍ എ അഡ്വ. കെ എന്‍ എ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 90 ലക്ഷം രൂപയും പി ഡബ്ല്യൂ ഡി പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 20 ലക്ഷം രൂപയും വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന് 12 ക്ലാസ് മുറികളാണുള്ളത്. ചടങ്ങില്‍ കെഎന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, എം എ ഖാദര്‍, എന്‍ എം അന്‍വര്‍ സാദാത്ത്, വി പി സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രധാനാധ്യാപിക എസ് ബീന, പിടിഎ പ്രസിഡന്റ് പി പി അബ്ദുല്‍ഗഫൂര്‍, ഭാരവാഹികളായ വി പി മുഹമ്മദ് ബാവ, കെവി അഹ്മദ് കബീര്‍, വി മുഹമ്മദ് ആസിഫ് പങ്കെടുത്തു.

Latest