Connect with us

Kozhikode

മദ്യക്കടത്ത് ഒരാള്‍ കൂടി പിടിയില്‍

Published

|

Last Updated

പയ്യോളി: മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തവേ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി.
മദ്യക്കടത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട് പുതിയറയില്‍ പുതിയപാലത്ത് അച്ചന്‍കണ്ടിപറമ്പ് ഫാസില്‍ (24) ആണ് പയ്യോളി സി ഐ. പി കെ മണിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌കോഡിന്റെ പിടിയിലായത്. ഉപേക്ഷിക്കപ്പെട്ട വാഹനം ഓടിച്ച കോഴിക്കോട് പെരുമണ്ണ പുവാട്ടുപറമ്പ് മതിശാളി പ്രജീഷി (26)നെ നേരത്തെ സിറ്റി ഷാഡോ പോലീസ് പിടികൂടിയിരുന്നു. പയ്യോളിയില്‍ ട്രാഫിക് കുരുക്കില്‍പ്പെട്ട വാഹനം മുമ്പോട്ടു പോകാനാകാതെ വന്നപ്പോള്‍ പേരാമ്പ്ര റോഡില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു പ്രതികള്‍. പിടികൂടിയ മദ്യം കോട്ടയം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലെ ബാറുകളിലേക്ക് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest