Connect with us

Kerala

ദേശീയ ഗെയിംസ് അഴിമതിയുടെ കുംഭമേളയാക്കാന്‍ ശ്രമമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം; ദേശീയ ഗെയിംസ് നടത്തിപ്പ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ മാതൃകയില്‍ അഴിമതിയുടെ കുംഭമേളയാക്കിമാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. ഇതുവഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരളത്തിലെ സുരേഷ് കല്‍മാഡിമാരാകാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസ് നടത്തിപ്പിന് മുന്നോടിയായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിന്റെ ചുമതല ഒരു മാധ്യമസ്ഥാപനത്തിന്റെ ഇവന്റ് മാനേജ്‌മെന്റ് ടീമിന് 10 കോടി രൂപയിലേറെ നല്‍കി ഏല്‍പ്പിച്ചിരിക്കുന്നത് ഇതിന്റെ തുടക്കമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ കൊണ്ടുവരുന്നതുപോലും ഈ സ്ഥാപനങ്ങള്‍ക്കായിട്ടാണെന്ന സന്ദേശം നല്‍കുന്നത് കേരളീയരെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ഇത്രയേറെ പണം ചിലവഴിച്ച് ഒരു സ്വകാര്യ സ്ഥാപനത്തെ സഹായിക്കാനുള്ള ശ്രമം ദുരൂഹമായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.