Connect with us

Malappuram

ആനക്കര മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

Published

|

Last Updated

എടപ്പാള്‍: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സൂഫിവര്യനുമായ ആനക്കര മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (കക്കിടിപ്പുറം) അന്തരിച്ചു. 63 വയസ്സായിരുന്നു. ഇന്ന് കാലത്ത് 9.30 ന് സ്വവസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അബൂദാബിയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അദ്ദേഹം ശേഷം കേരളത്തില്‍ വിവിധ മതസ്ഥാപനങ്ങള്‍ക്കും ദര്‍സുകള്‍ക്കും നേതൃത്വം നല്‍കിവരുകയായിരുന്നു. പ്രമുഖ സൂഫിവര്യനായിരുന്ന കക്കിടിപ്പുറം അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാരുടെ മരുമകനാണ്. ദലാഇലുല്‍ ഖൈറാത്ത് ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരി, അബൂദാബി സുന്നി സെന്റര്‍ പ്രസിഡന്റ്, അല്‍ ഇര്‍ശാദ് ഇസ്‌ലാമിക് കോംപ്ലക്‌സ് മുഖ്യരക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ മുദരിസ്സായിരുന്ന അദ്ദേഹം മതപ്രഭാഷണരംഗത്ത് സജീവസാന്നിധ്യമായിരുന്നു. ഖബറടക്കം ഇന്ന് നാലു മണിക്ക് കക്കിടിപ്പുറം കുന്നത്ത് ജുമാമസ്ജിദില്‍ നടക്കും.