Connect with us

Alappuzha

ആലപ്പുഴയിലും വയനാട്ടിലും സിപിഐഎം ജില്ലാസമ്മേളനങ്ങള്‍ തുടരുന്നു

Published

|

Last Updated

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ച ഇന്ന് അവസാനിക്കും. ഉച്ചക്ക് ശേഷം പൊതു ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ,ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു എന്നിവര്‍ മറുപടി നല്‍കും. കൃഷ്ണപിള്ള സ്മാരക ആക്രമണം, ജില്ലയിലെ വിഭാഗീയത തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പിണറായി വിജയന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കൃഷ്ണപിള്ള സ്മാരക ആക്രമണ കേസ് പ്രധാന വിഷയമായിരുന്നു.
സി.പി.ഐഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്ന് നടക്കും. മാനന്തവാടി, പുല്‍പ്പള്ളി ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത നിഴലിച്ചുവെന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചേക്കും. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയതായുള്ള വിമര്‍ശനം ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെ വയനാട്ടില്‍ വീണ്ടും ഭൂസമരം ആരംഭിക്കാന്‍ സി.പി.ഐഎം തീരുമാനിച്ചു. മുമ്പ് നടത്തിയ സമരങ്ങള്‍ വേണ്ടത്ര ഫലപ്രഥമായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഭൂസമരം നടത്താന്‍ സി.പി.ഐഎം ജില്ലാ സമ്മേളനം തീരുമാനിച്ചത്.