Connect with us

Kozhikode

വടകര മുഹമ്മദ് ഹാജി തങ്ങള്‍ ആണ്ട് നേര്‍ച്ച 19 മുതല്‍

Published

|

Last Updated

വടകര: വടകര മുഹമ്മദ് ഹാജി തങ്ങള്‍ ആണ്ട് നേര്‍ച്ച ഈമാസം 19ന് തുടങ്ങും. 21 വരെ നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി പതാക ഉയര്‍ത്തല്‍, പ്രവാചക അനുസ്മരണം, മതപ്രഭാഷണം, സെമിനാര്‍, കൂട്ടസിയാറത്ത്, മൗലിദ് പാരായണം, സ്വലാത്ത് മജ്‌ലിസ്, ബുര്‍ദ മജ്‌ലിസ്, ശാദുലി മജ്‌ലിസ്, ജലാലിയ്യ റാത്തീബ്, ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ സമ്മേളനം, അന്നദാനം തുടങ്ങിയവ നടക്കും.
19ന് രാവിലെ നടക്കുന്ന കൂട്ടസിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് പ്രവാചക അനുസ്മരണവും മഹല്ല് സമ്മേളനവും നടക്കും. വൈകുന്നേരം നാലിന് അരീക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. ഇബ്‌റാഹിം സഖാഫി വെള്ളിയോട് ഉദ്ഘാടനവും ഉമര്‍ സഖാഫി മുരിങ്ങമുണ്ട ഹുബ്ബുര്‍റസൂല്‍ പ്രഭാഷണവും നടത്തും. 20ന് രാവിലെ ഖത്മുല്‍ ഖുര്‍ആനും മൗലിദ് പാരായണവും നടക്കും. വൈകുന്നേരം അബൂബക്കര്‍ അഹ്‌സനി തെന്നല പ്രഭാഷണം നടത്തും. രാത്രി നടക്കുന്ന ഷാദുലി മജ്‌ലിസിന് സയ്യിദ് യഹ്‌യല്‍ ബുഖാരി കാസര്‍കോട് നേതൃത്വം നല്‍കും. 21ന് രാവിലെ മുത്ത് നബി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ജഅ്ഫര്‍ സഖാഫി വിഷയാവതരണം നടത്തും. ഉച്ചക്ക് മുതഅല്ലിം സമ്മേളനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും.
കോടമ്പുഴ ബാവ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, കാര്യാട്ട് കുഞ്ഞഹമ്മദ് ഹാജി, കെ എസ് ഹബീബുല്ല ഹാജി കാസര്‍കോട് പങ്കെടുക്കും.