Connect with us

Kasargod

വൃത്തിയും വെടിപ്പുമുള്ള ഗ്രാമമാകാന്‍ തെക്കേക്കാട് ഒരുങ്ങുന്നു

Published

|

Last Updated

തൃക്കരിപ്പൂര്‍: വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും പുതുവത്സരത്തില്‍ ശുചിത്വത്തിലൂടെ തെക്കെക്കാട് മാതൃകയാകുന്നു. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തടുക്കാന്‍ പുതുവത്സര ദിനത്തില്‍ വേറിട്ട സന്ദേശം നല്‍കുകയാണ് ഈ ഗ്രാമം. പടന്ന പഞ്ചായത്ത് 13 വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്റെ നേതൃത്വത്തിലാണ് ആരോഗ്യ ബോധവത്കരവുമായി ആരോഗ്യ സുരക്ഷക്ക് വേറിട്ട സന്ദേശം നല്‍കിയത്.
വാര്‍ഡിലെ 350 വീടുകളേയും പങ്കെടുപ്പിച്ചാണ് ശുചിത്വ സന്ദേശം നല്‍കിയത്. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് രാജീവന്‍ കരിവെള്ളൂര്‍ തയ്യാറാക്കിയ പുസ്തകം മുഴുവന്‍ വീടുകളിലും എത്തിച്ച് നല്‍കി. തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്വിസ് പരിപാടിയും രോഗങ്ങളുടെ വിവരങ്ങളും ശേഖരിക്കും. ആശാവര്‍ക്കര്‍മാരുടേയും കുടുംബശ്രീയുടേയും സഹായത്തോടെയാണ് ശുചിത്വ ബോധവല്‍കരണം സംഘടിപ്പിക്കുന്നത്. തെക്കെക്കാട് കുടുംബ ക്ഷേമ ഉപ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കേക്ക് മുറിച്ചും ബോധവത്കരണം നടത്തിയും പുതുവത്സരത്തെ വരവേറ്റു. ജീവിത ശൈലികളെ കുറിച്ച് രാജീവന്‍ കരിവെള്ളൂരിന്റെ പുസ്തകം പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ പ്രകാശനം ചെയ്തു. പി സി സുബൈദ അധ്യക്ഷയായി.