Connect with us

Kasargod

അവഗണനയുടെ ചങ്ങല പൊട്ടിച്ചെറിയാന്‍ കൂട്ടായ പോരാട്ടം വേണം: പി എസ് പുണിഞ്ചിത്തായ

Published

|

Last Updated

കാസര്‍കോട്: കാസര്‍കോടിനോട് വര്‍ഷങ്ങളായി തുടരുന്ന കടുത്ത അവഗണനയുടെ ചങ്ങല പൊട്ടിച്ചെറിയണമെന്നും ഇതിന് കൂട്ടായ പേരാട്ടം വേണമെന്നും പ്രമുഖ ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ പറഞ്ഞു.
ഒറ്റപ്പെട്ട ശബ്ദങ്ങളാണ് കാസര്‍കോടിന്റെ ശാപമെന്നും കൂട്ടായ പ്രക്ഷോഭങ്ങളിലൂടെ ജില്ലയോടുള്ള അവഗണനക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ആവണം അത്. അതിന് സ്വാഭിമാന്‍ പോലുള്ള കൂട്ടായ്മകള്‍ക്ക് കഴിയണമെന്നും പുണിഞ്ചിത്തായ പറഞ്ഞു.
കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ ശബ്ദിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനും വേണ്ടി രൂപീകൃതമായ സ്വാഭിമാന്‍ കാസര്‍കോടിന്റെ ലോഗോ പ്രകാശനം കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വെച്ച് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രവര്‍ത്തകനും കന്നഡ ചലച്ചിത്രതാരവുമായ കാസര്‍കോട് ചിന്ന ലോഗോ ഏറ്റുവാങ്ങി. സ്വാഭിമാന്‍ അഡ്‌ഹോക്ക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി എ ഷാഫി അധ്യക്ഷത വഹിച്ചു. എ കെ ശ്യാംപ്രസാദ് സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാന്‍ മാസ്റ്റേര്‍ പുതിയേടത്ത്, ടി എ മുഹമ്മദലി ഫത്താഹ്, ഫാറൂഖ് കാസ്മി, എന്‍എ അബ്ദുല്‍ നാസര്‍, കെ.സി ഇര്‍ഷാദ്, അജയന്‍ പരവനടുക്കം, ചന്ദ്രന്‍ ആറങ്ങാടി, കെ എ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ബി കെ അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest