Connect with us

Techno

പുതിയ 4ജി ബജറ്റ് സ്മാര്‍ട് ഫോണുമായി ലെനോവോ

Published

|

Last Updated

പുതിയ 4ജി ബജറ്റ് സ്മാര്‍ട് ഫോണുമായി ലെനോവോ എത്തുന്നു. റെഡ്മി നോട്ട് 4ജിക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ലെനോവോ ഇന്ത്യന്‍ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത്. ലെമണ്‍ കെ3 എന്ന പേരില്‍ ചൈനീസ് വിപണിയില്‍ ലെനോവോ അടുത്ത കാലത്ത് ഒരു മോഡല്‍ പുറത്തിറക്കിയിരുന്നു. ഈ മോഡലാവും ഇന്ത്യയിലെത്തിക്കുകയെന്നും സൂചനയുണ്ട്.

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുള്ള കെ3 മോഡല്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 720*1280 പിക്‌സല്‍ റസല്യൂഷനുള്ളതാണ് ഐ പി എസ് ഡിസ്‌പ്ലേ, 294പി പി ഐ പിക്‌സല്‍ ഡെന്‍സിറ്റി, 1.2 ജിഗാ ഹേര്‍ട്‌സ് ക്ലോക്ക് സ്പീഡുള്ള ക്വാഡ്‌കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍, 1ജി ബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

Latest