Connect with us

Kasargod

വൃദ്ധ മന്ദിരത്തില്‍ ആശ്വാസമായി സഅദിയ്യയുടെ 'നബിദിന മധുരം'

Published

|

Last Updated

പരവനടുക്കം:സഅദിയ്യ ശരീഅത്ത് കോളേജിലെ ഖിസ്മുല്‍ ഇഅ്്ദാദി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന “ഇലല്‍ ഹബീബ് 14”ന്റെ ഭാഗമായി നടന്ന വൃദ്ധ മന്ദിര സന്ദര്‍ശനവും “നബിദിന മധുരം” വിതരണവും അന്തേവാസികള്‍ക്ക് അനുഭൂതിയായി.അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില എന്‍ സി അബ്ദുല്‍ റഹ്മാന്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കി.നിരാലംബരായ അമ്പതോളം അന്തേവാസികള്‍ക്ക് ആശ്വാസത്തിന്റെ സ്‌നേഹകൈനീട്ടവുമായാണ് വിദ്യാര്‍ത്ഥികള്‍ സംഗമിച്ചത്.സുഖ വിവരങ്ങള്‍ തിരക്കിയതിന് ശേഷം പ്രാര്‍ത്ഥനയോടെ മടങ്ങി.മുബശ്ശിര്‍ കുണിയ സ്വാഗതവും സാബിത്ത് മലപ്പുറം നന്ദിയും പറഞ്ഞു.

Latest