Connect with us

Gulf

മീലാദ് മജ്‌ലിസ് നാളെ

Published

|

Last Updated

അബുദാബി: അബുദാബി ലത്വീഫിയ്യ കമ്മിറ്റിയുടെ വിപുലമായ മീലാദ് സംഗമം നാളെ (വെള്ളി) അബുദാബി മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും ലത്വീഫിയ്യ സാരഥിയുമായ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ മുഖ്യാതിഥിയായിരിക്കും.
ലത്വീഫിയ മാനേജര്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മുഈനുദ്ദീന്‍ ബംഗളൂരു “സ്‌നേഹത്തിന്റെ തേന്മഴ” മുത്ത് നബി പ്രകീര്‍ത്തനാലാപനം നടത്തും. അന്‍വര്‍ സഖാഫിയുടെ നേതൃത്വത്തില്‍ ബുര്‍ദാലാപനം ഉണ്ടായിരിക്കും. പ്രമുഖര്‍ സംബന്ധിക്കും.

Latest