Connect with us

International

ലഖ്‌വിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാകിഉര്‍ റഹ്മാന്‍ ലഖ്‌വിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അഫ്ഗാന്‍ പൗരനായ മുഹമ്മദ് അന്‍വര്‍ ഖാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിലാണ് പാക് കോടതിയുടെ ഉത്തരവ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസാണിത്. മുംബൈ ഭീകരാക്രമണക്കേസില്‍ പാക് സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയ ലഖ്‌വിയെ ഇസ്ലാമാബാദ് ഹൈക്കോടതി തടങ്കല്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് മോചിപ്പിക്കാനിരിക്കെ ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. ലഖ് വിയെ ഈ മാസം 15ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

അതിനിടെ, ലഖ് വിയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ പാക് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. കാര്യങ്ങള്‍ പഠിക്കാതെയാണ് കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വ്യക്തമായ കാരണങ്ങളുള്ളതിനാലാണ് ലഖ് വിയെ തടവിലാക്കിയതെന്നും അത് റദ്ദാക്കിയ കോടതി ഈ കാര്യങ്ങളളൊന്നും പരിഗണിച്ചില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

Latest