Connect with us

Palakkad

സ്വഭാവശുദ്ധിയുള്ള തലമുറ വിദ്യാഭ്യാസ ലക്ഷ്യം: കെ ശങ്കരനാരായണന്‍

Published

|

Last Updated

വടക്കഞ്ചേരി: സ്വഭാവശുദ്ധിയുള്ള തലമുറയെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മുന്‍മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു.
മുടപ്പല്ലൂര്‍ കരയോഗം നിര്‍മിച്ച എന്‍ എസ് എസ് ശതാബ്ദി സ്മാരക മന്ദിരം മുടപ്പല്ലൂര്‍ എന്‍ എസ് എസ് സ്‌കുളിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ കെ ജി ക്ലാസുകളില്‍ നിന്ന് തുടങ്ങണം സ്വഭാവ രൂപവത്ക്കരണം. ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ന് പ്രധാന ആവശ്യമാണ്. ഫ്രഞ്ചും, ജര്‍മനും കോളജുകളില്‍ പഠിപ്പിക്കുന്നു.
കുട്ടികളെ പരമാവധി പഠിപ്പിക്കുകയായിരിക്കണം മാതാപിതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. ആലത്തൂര്‍, ചിറ്റൂര്‍ യൂനിയന്‍ പ്രസിഡന്റ് അയ്യഴി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പി ഗംഗാധരന്‍, വി രാജശേഖരന്‍, പി കെ ബാലചന്ദ്രന്‍, എം വിശ്വനാഥന്‍, പി അലി, എന്‍ ശിവശങ്കരന്‍, ഹെഡ്മാസ്റ്റര്‍ സി ്അരവിന്ദാക്ഷന്‍, വി എ ബാബു, കെ അനന്തന്‍, ഗ്രേലി ബാബു , പി ശശി പ്രസംഗിച്ചു

Latest