Connect with us

Palakkad

സിവില്‍ സ്റ്റേഷനില്‍ ഇന്നുമുതല്‍ വാഹനനിയന്ത്രണം

Published

|

Last Updated

പാലക്കാട്: സിവില്‍ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം വിവിധ ആവിശ്യങ്ങള്‍ക്കായി എത്തുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ സിവില്‍ സ്റ്റേഷനില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. . ഇതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഓഫീസ് ജീവനക്കാര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് പ്രതേ്യക പാസ് അനുവദിച്ചു കഴിഞ്ഞു.
ഇത് വാഹനങ്ങളില്‍ പതിച്ചുവേണം ജീവനക്കാര്‍ സിവില്‍ സ്റ്റേഷനിലെത്താന്‍. പുറത്തുനിന്ന് വരുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ കോമ്പൗണ്ടിന് പുറത്ത് പാര്‍ക്ക് ചെയ്യണം.
ഇന്ന് സിവില്‍ സ്റ്റേഷന്‍ ഗേറ്റില്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വ്യന്യസിച്ച് പരിശോധന നടത്തും. അപേക്ഷിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പാസ് നല്‍കിയിട്ടുണ്ട്.
ലഭിക്കാത്തവര്‍ ഉടനെ തന്നെ വകുപ്പ് മേധാവികള്‍ വഴി ജീവനക്കാരുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

Latest