Connect with us

Wayanad

പട്ടികവര്‍ഗ ഭവന നിര്‍മാണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും: ആഭ്യന്തരമന്ത്രി

Published

|

Last Updated

പുല്‍പ്പള്ളി: ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയിലൈ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മരിയനാട് കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേകാടി, മരിയനാട് കോളനികളിലെ ഭവന നിര്‍മ്മാണത്തില്‍ വ്യാപകമായ അഴിമതി നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണിത്. 615 വീടുകള്‍ക്ക് 18 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിരുന്നത്.
വീടുകളുടെ പണി പൂര്‍ത്തിയായില്ലെന്നു മാത്രമല്ല നിര്‍മിച്ച വീടുകള്‍തന്നെ വാസയോഗ്യവുമല്ല. ആവശ്യത്തിന് ജനലും വാതിലും സ്ഥാപിച്ചിട്ടുമില്ല. ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാണ് വീടു നിര്‍മാണത്തിനുപയോഗിച്ചത്. കരാറുകാരും ഇടനിലക്കാരും വ്യാപകമായി അഴിമതി നടത്തിയതായി സംശയിക്കുന്നു. സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്തവരെ നിയമത്തിന്റെ മുന്‍പിന്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഭാവിയില്‍ ഇത്തരത്തിലുള്ള അഴിമതികള്‍ തടയുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. മരിയനാട് കോളനിയിലെ പ്രത്യേക പ്രശ്‌നങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജനുവരി 14 ന് ജില്ലാ കലക്റ്റര്‍, എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

Latest