Connect with us

Malappuram

ചുരം റോഡിലെ ബദല്‍റോഡ് കടലാസിലൊതുങ്ങി

Published

|

Last Updated

താമരശ്ശേരി: ചുരം റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ട ബദല്‍റോഡ് കടലാസിലൊതുങ്ങി. ചുരം രണ്ടാം വളവിന് സമീപം ചിപ്പിലിതോട് ജംഗ്ഷനില്‍നിന്നും ആരംഭിച്ച് മരുതിലാവ്, തളിപ്പുഴ വഴി പൂക്കോട് ബസ് സ്റ്റോപ്പിന് സമീപത്ത് ദേശീയ പാതയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ബദല്‍ റോഡ് നിര്‍ദേശിക്കപ്പെട്ടത്.
14.44 കിലോമീറ്റര്‍ റോഡ് നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ 80 ലക്ഷം രൂപ വകയിരുത്തുകയും സര്‍വേ നടത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ചുരം ബദല്‍റോഡ് യാതാര്‍ഥ്യമാക്കുന്നതിനായി കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാരുടെയും ഇരു മണ്ഡലത്തിലെയും എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള ജന പ്രതിനിധികളുടെയും യോഗം ചേരുകയും വനഭൂമി വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പരസ്ഥിതി ദുര്‍ബല മേഘലയില്‍ ഉള്‍പ്പെട്ട പ്രദേശത്തുകൂടെയുള്ള റോഡ് യാതാര്‍ഥ്യമാകണമെങ്കില്‍ കേന്ദ്ര പരസ്ഥിത മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.