Connect with us

Malappuram

മങ്കട താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

Published

|

Last Updated

മങ്കട: മങ്കട താലൂക്ക് ആശുപത്രിയില്‍ നിലവില്‍ മുഴുവന്‍ സമയം ഉണ്ടായിരുന്ന ഡോക്ടര്‍ ലീവില്‍ പോയതോടെ രോഗികള്‍ക്ക് ദുരിതം. നിലവില്‍ താലൂക്ക് ആശുപത്രിയായി പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നാട്ടുകാരനായ ഏക ഡോക്ടര്‍ മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ചോളം ഡോക്ടര്‍മാര്‍ ഒ പിയില്‍ ഉണ്ടാകാറുണ്ടെങ്കിലും സെന്ററിന് കീഴിലുള്ള മറ്റു പ്രാഥമിക കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ലീവാകുമ്പോള്‍ അവിടേക്കോ അല്ലെങ്കില്‍ സബ്‌സെന്ററുകളില്‍ നടക്കുന്ന കുത്തിവെപ്പ് പോലെയുള്ള പരിപാടികള്‍ക്കോ നിയോഗിക്കപ്പെടും.
ഇതിനിടക്ക് മെഡിക്കല്‍ ഓഫീസര്‍ മാറി പോവുകയും നിലവിലുള്ള ഒരു ഡോക്ടര്‍ എടവണ്ണയിലേക്ക് വര്‍ക്ക് അറേഞ്ച്‌മെന്റില്‍ മാറി പോവുകയും ചെയ്തു. ഇതിനാല്‍ പല സമയങ്ങളിലും നാട്ടുകാരനായ ലീവില്‍ പോയ ഡോക്ടര്‍ മാത്രമാണ് മങ്കടയില്‍ രോഗികള്‍ക്ക് ആശ്രയമായുണ്ടായിരുന്നത്.
നിലവില്‍ ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂപ്രണ്ട് പദവിയില്‍ നിന്ന് വിരമിച്ച ഒരു താത്കാലിക ഡോക്ടറെ കൊണ്ടാണ്. ഇദ്ദേഹം രാത്രി ഒന്‍പത് മണിക്ക് ശേഷം വീട്ടില്‍ പോയാല്‍ അഡ്മിറ്റ് ചെയ്ത രോഗികളെ നോക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഒ പിയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി.
ആവശ്യത്തിന് ഇവിടെ മറ്റു സ്റ്റാഫുകളും നിലവിലില്ല. ആശുപത്രിക്ക് വേണ്ടി പ്രഖ്യാപനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും പഴയ പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെ ഗുണം പോലും മങ്കടക്കാര്‍ക്ക് ഇപ്പോള്‍ ഈ ആശുപത്രിയില്‍ ലഭിക്കുന്നില്ലെന്നാണ് ജന സംസാരം.

---- facebook comment plugin here -----

Latest