കാനഡയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റു മരിച്ചു

Posted on: January 1, 2015 12:14 am | Last updated: January 1, 2015 at 12:14 am

ഒട്ടോവ: കാനഡയില്‍ രണ്ട് കുട്ടികളടക്കം എട്ട് പേരെ അക്രമി വെടിവെച്ചു കൊന്നു. എഡ്‌മോണ്ടന്‍ സിറ്റിയിലാണ് സംഭവം. ഇതിന് ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചതായി പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എഡ്‌മോണ്ടനിലെ ആല്‍ബര്‍ട്ട് ഗ്രാമത്തില്‍ മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിലായാണ് ആക്രമണം നടന്നത്. മൊത്തം ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണെന്നും പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം പ്രദേശിക സമയം വൈകീട്ട് ആറിനാണ് സൗത്ത് എഡ്‌മൊണ്ടിലെ വീട്ടില്‍ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. 9 എം എം തോക്കുപയോഗിച്ചാണ് അക്രമി വെടിയുതിര്‍ത്തതെന്നും കൊലപാതകത്തിന് ശേഷം അടുത്തുള്ള റസ്‌റ്റോറെന്റില്‍ കയറി ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൂട്ടക്കൊല ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാന്‍ കരുതിക്കൂട്ടി നടപ്പാക്കിയ പ്രവൃത്തിയാണെന്നാണ് നിഗമനം. മരിച്ചവരില്‍ സൈന്ദി ഡോംഗ് എന്ന ഒരു സ്ത്രീയുടെ പേരു മാത്രമേ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളൂ.