എസ് എസ് എല്‍ സി എക്‌സലന്‍സി ടെസ്റ്റ്; അപേക്ഷ ഇന്നുംകൂടി

Posted on: December 31, 2014 11:24 am | Last updated: December 31, 2014 at 11:24 am

EXAMമലപ്പുറം: എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് നടത്തുന്ന എക്‌സലന്‍സി ടെസ്റ്റിന്റെ അപേക്ഷ സ്വീകരിക്കുന്നത് ഇന്ന് അവസാനിക്കുമെന്ന് ജില്ലാ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. അടുത്തമാസം ഒന്നിനാണ് ജില്ലയിലെ 225 സ്‌കൂളുകളില്‍ പരീക്ഷ നടക്കുന്നത്.
ജില്ലയിലെ അര ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുളള സംവിധാനങ്ങള്‍ ജില്ലാ പരീക്ഷാ ബോര്‍ഡ് ക്രമീകരിച്ചു വരികയാണ്. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഒന്നാം പേപറും, ഇംഗ്ലീഷ്/ സോഷ്യല്‍ സയന്‍സ് ഒപ്ഷണല്‍ പേപ്പറുമായിട്ടാണ് പരീക്ഷക്ക് അപേക്ഷ നല്‍കേണ്ടത്. ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഇംഗ്ലീഷ് കോമണ്‍ ഒന്നാം പേപ്പറും സയന്‍സ് വിഭാഗത്തിന് ഗണിത ശാസ്ത്രവും, കൊമേഴ്‌സ് വിഭാഗത്തില്‍ അക്കൗണ്ടന്‍സി, ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ എക്കണോമിക്‌സ എന്നിങ്ങനെ ഒപ്ഷണല്‍ പേപ്പറുമായാണ് പരീക്ഷ നടക്കുന്നത്.
വിദ്യാര്‍ഥികള്‍ 30 രൂപ അപേക്ഷാ ഫീസടക്കം നിശ്ചിത അപേക്ഷാ ഫോറത്തില്‍ ഇന്ന് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറംwww.ssfmalappu ram.com, ssfkeralainfo.com എന്നീ സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ, യൂണിറ്റ് കമ്മിറ്റി മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
ജില്ലയിലെ പരീക്ഷാ സംബന്ധമായി വിവരങ്ങള്‍ക്ക് 04832730047, 9526040003, 996178 6500, 9400558425 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ജില്ലാ ഗൈഡന്‍സ്