എസ് വൈ എസ് 60-ാം വാര്‍ഷികം: ഖലീല്‍ തങ്ങള്‍ ചെയര്‍., എം എന്‍ ഹാജി കണ്‍.

Posted on: December 30, 2014 3:23 am | Last updated: December 30, 2014 at 2:51 pm

sys logoകോഴിക്കോട്: ‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കണ്‍വീനറുമായ അഡൈ്വസറി കൗണ്‍സിലും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി വൈസ് ചെയര്‍മാനും സി മുഹമ്മദ് ഫൈസി കണ്‍വീനറുമായി ഗവേണിംഗ് കൗണ്‍സിലും നിലവില്‍ വന്നു. കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് ഫസല്‍ കൂറ, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, എന്‍ ബാവ മുസ്‌ലിയാര്‍ വൈലത്തൂര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, എ അഹമ്മദ് കുട്ടി ഹാജി, എം എം ഹനീഫ മൗലവി, വി എം കോയ മാസ്റ്റര്‍ എന്നിവര്‍ എ സി കൗണ്‍സില്‍ അംഗങ്ങളും പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, താഴപ്ര മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കല്‍ത്തറ, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, മന്‍സൂര്‍ ഹാജി ചെന്നൈ, അപ്പോളോ മൂസ ഹാജി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, എ സൈഫുദ്ദീന്‍ ഹാജി, കെ പി മുഹമ്മദ് ഹാജി നീലഗിരി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി ജി സി അംഗങ്ങളുമാണ്.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ചെയര്‍മാനും എം എന്‍ കുഞ്ഞമ്മദ് ഹാജി ജനറല്‍ കണ്‍വീനറും വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി കണ്‍വീനറും എ പി അബ്ദുല്‍ കരീം ഹാജി ട്രഷററുമായ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഹബീബ് കോയതങ്ങള്‍, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എം എന്‍ സിദ്ദീഖ് ഹാജി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ വൈസ് ചെയര്‍മാന്‍മാരും സി പി സൈതലവി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുസ്തഫ കോഡൂര്‍, എം മുഹമ്മദ് സാദിഖ്, കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍ ജോയിന്‍ കണ്‍വീനര്‍മാരുമാണ്. ഒമ്പത് ബ്ലോക്കുകളിലായി 29 സബ് കമ്മിറ്റികളും സ്വാഗതസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.