Connect with us

Gulf

'മലയാള സിനിമ ചിലരുടെ നിയന്ത്രണത്തില്‍'

Published

|

Last Updated

ദുബൈ: മലയാള സിനിമ പരിതാപകരമായ അവസ്ഥയിലാണെന്നും 25 ഓളം ആളുകളുടെ നിയന്ത്രണത്തില്‍പെട്ട് അത് ദുഷിക്കുകയാണെന്നും നടന്‍ ബാബു ആന്റണി. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാതില്‍ കടുക്കനിട്ടാല്‍ ഫാഷനായി എന്നു വിശ്വസിക്കുന്ന ചില അല്‍പജ്ഞാനികളാണ് സിനിമ സംവിധാനം ചെയ്യാനിറങ്ങിയിരിക്കുന്നത്. കൊച്ചിക്കപ്പുറം ലോകമില്ലെന്നും അവര്‍ കരുതുന്നു. സാറ്റലൈറ്റ് അവകാശം നേടിയെടുത്താല്‍ സിനിമ സംവിധാനം ചെയ്യാമെന്ന ധാരണ ചിലര്‍ക്കുണ്ടായി. അത് പൊളിഞ്ഞു കഴിഞ്ഞു. അത്രയെങ്കിലും സിനിമ രക്ഷപ്പെട്ടു.
മികച്ച കഥയും തിരക്കഥയും ഉണ്ടെങ്കിലേ നല്ല സിനിമ പിറവിയെടുക്കൂ. ജനങ്ങള്‍ അവ കാണുകയും വേണം. അവനവനെ തൃപ്തിപ്പെടുത്തുന്ന സിനിമയെടുത്തിട്ടും കാര്യമില്ല- ബാബു ആന്റണി പറഞ്ഞു.