Connect with us

Ongoing News

കെ എസ് ആര്‍ ടി സി. എം ഡിക്കെതിരെയുള്ള പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്കും ഫിനാന്‍സ് ഓഫീസര്‍ക്കുമെതിരെ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയില്‍ അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്റെ ജുഡീഷ്യല്‍ അംഗം ആര്‍ നടരാജനാണ് ഗതാഗതവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഡി ജി പി. ടി പി സെന്‍കുമാര്‍ കോര്‍പറേഷന്‍ മേധാവിയായിരിക്കെ പ്രതിദിനം അഞ്ച് കോടിയായിരുന്നു കോര്‍പറേഷന്റെ വരുനാനമെന്നും കോര്‍പറേഷന്‍ മേധാവികളുടെ കെടുകാര്യസ്ഥത കാരണമാണ് സ്ഥാപനം തകര്‍ന്നതെന്നും ആലപ്പുഴ സ്വദേശി ജി വേലായുധന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സ്ഥാപനത്തിലെ ഇപ്പോഴത്തെ മേധാവികള്‍ മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ അഴിമതികള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ധനവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി ഇരിക്കേണ്ട തസ്തികയില്‍ വേണ്ടത്ര യോഗ്യതയില്ലാത്തയാളെ നിയമിച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. കെ എസ് ആര്‍ ടി സിയുടെ മേധാവിയായി ഋഷിരാജ് സിംഗിനെ നിയമിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.