സൈലന്റ്‌വാലി റേഞ്ച്് ഓഫീസ് ആക്രമപോലീസ് ഇരുട്ടില്‍ തപ്പുന്നു

Posted on: December 25, 2014 5:37 am | Last updated: December 24, 2014 at 9:38 pm

പാലക്കാട്: ദേശീയ ഉദ്യാനമായ സൈലന്റ്‌വാലിയില്‍ ആക്രമണംനടത്തിയവരെ തിരിച്ചറിയാനോ തുമ്പുണ്ടാക്കാനോ പൊലീസിന് കഴിയുന്നില്ല.— അട്ടപ്പാടിയുടെ ദൈര്‍ഘ്യമേറിയ അതിര്‍ത്തി പ്രദേശവും നിബിഡവനവുമാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്.— മുക്കാലിയിലെ സൈലന്റ്‌വാലി റേഞ്ച്് ഓഫീസ് ആക്രമിച്ചവര്‍ തൊട്ടടുത്ത വാഴത്തോട്ടത്തിലൂടെ ചുറ്റിക്കറങ്ങി വീണ്ടും റോഡില്‍ കയറി അതേ ഓഫീസിന് മുന്നിലൂടെ മുദ്രാവാക്യം വിളിച്ച്—നടന്നാണ് 50 മീറ്റര്‍ അകലെ ഭവാനി പുഴയിലേക്ക് ഇറങ്ങിയത്.— ഇത്രയും കാര്യങ്ങള്‍ പൊലീസിന് അറിയാം.— പുഴകടന്ന ശേഷം ഏത്‌വഴി രക്ഷപ്പെട്ടുവെന്ന് കണ്ടെത്താനായിട്ടില്ല.—ഇവിടെ നിന്ന് 60 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ നിലമ്പൂരിലേക്കും തമിഴ്‌നാട്ടിലേക്കും രക്ഷപ്പെടാം.—തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ സാധ്യതകുറവാണെന്നാണ് ഇന്റലിജന്‍സ് നിഗമനം.—തമിഴ്‌നാട്ടിലെ അപ്പര്‍’വാനി അതിര്‍ത്തിപ്രദേശത്തെ വനങ്ങളില്‍ 24 മണിക്കൂറും തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിരീക്ഷണമുണ്ട്.— വര്‍ഷങ്ങളായി വനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് ഊടുവഴികള്‍ സുപരിചിതമായിരിക്കും.— അതിനാല്‍ വനത്തില്‍ തന്നെ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം.— അതിനാല്‍ പുറമേനിന്ന് സഹായിക്കുന്നവരെപ്പറ്റിയുള്ള വിവരം പൊലീസ് ശേഖരിക്കുകയാണ്.— അട്ടപ്പാടിയിലെ അരാഷ്ട്രീ—യ സംഘടനകളും എന്‍ജിഒകളുമൊക്കെ നിരീക്ഷണത്തിലാണ്.— അരാഷ്ട്രീ—യ സംഘടനകളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയതായും സംശയിക്കുന്നു.— പരിശീലനം നേടിയ മാവോയിസ്റ്റുകള്‍ ഈ പ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ടെന്നും ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നും കര്‍ണാടക ഇന്റലിജന്‍സ് വനംവകുപ്പിനെ അറിയിച്ചിരുന്നു.—എന്നാല്‍ കേരളം ഇത് ഗൗരവമായി എടുത്തില്ല.— അതേസമയം കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും വനത്തിനുള്ളില്‍ കര്‍ശന പരിശോധന നടത്തുകയും ചെയ്തു.— അതോടെയാണ് സുരക്ഷിതസ്ഥലമെന്ന നിലയില്‍ കേരളത്തിലേക്ക് നീങ്ങിയത്.— അക്രമ വാര്‍ത്തയറിഞ്ഞ കര്‍ണാടക ഇന്റലിജന്‍സ് മുക്കാലിയില്‍ എത്തി സംശയിക്കുന്നവരുടെ ഫോട്ടോ കാണിച്ച്— തിരിച്ചറിയാനുള്ള ശ്രമം നടത്തി.
പരിശീലനം നേടിയ രണ്ട് സംഘം പശ്ചിമഘട്ടം കേന്ദ്രീകരിച്ച്— പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസിന് ല’ിച്ച വിവരം.— ഒരു സംഘം വയനാടും മറ്റൊരുസംഘം പാലക്കാട്ടെ വനം കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്.—നഗരത്തില്‍ അക്രമം നടത്താ—നായി പ്രത്യേകസംഘത്തെ രൂപപ്പെടുത്തികൊണ്ടിരിക്കുകയാണ്.— സാമ്പത്തികമായി ഇടത്തരക്കാരും കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരുമായ യുവാക്കളെ തെരഞ്ഞുപിടിച്ച്— ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇവര്‍ക്ക് മാവോവാദികളുമായി നേരിട്ട് ബന്ധമില്ല. എന്നാല്‍ അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ സജ്ജരുമാണ്.—— അത്തരത്തിലുള്ളവരാണ് പാലക്കാട് രണ്ട് വിദേശകുത്തക റസ്‌റ്റോറന്റുകളുടെ നേര്‍ക്ക് അക്രമം നടത്തി പിടിയിലായ കാസര്‍കോട് സ്വദേശികളായ അരുണ്‍ ബാലനും ശ്രീകാന്തും.—
ഇവര്‍ അക്രമം നടന്ന തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലക്കാട് എത്തിയത്.— സം’വസ്ഥലത്ത് എത്തി അക്രമം നടത്തി സ്ഥലംവിടുക എന്ന സന്ദേശം മാത്രമേ ഇവര്‍ക്ക് ല’ിച്ചിട്ടുള്ളൂവെന്നാണ് പൊലീസിനോട് പറഞ്ഞത്.—