Connect with us

Articles

മദ്യനയം-മറക്കാന്‍ പാടില്ലാത്ത ചില വസ്തുതകള്‍

Published

|

Last Updated

1. ബാര്‍കോഴ വിഷയം പുറത്തുകൊണ്ടുവന്നത് മന്ത്രി മാണിയുടെ മുന്നണി മാറ്റം തടയാനായിരുന്നില്ല. മറിച്ച്, മാണിയെ രക്ഷിക്കാന്‍ എന്ന പേരില്‍ മുന്നണിയുടെ അംഗീകാരത്തോടെ നാടിനെ അബ്കാരികള്‍ക്ക് വില്‍ക്കാനും സൂത്രത്തില്‍ സുധീരനെ പരാജയപ്പെടുത്താനുമായിരുന്നു.!
2. സുധീരന്റെ ജനപക്ഷ യാത്രയെ പച്ചക്കറി യാത്രയെന്ന് വിളിച്ചവര്‍ അറിയണം; കൃഷിയുടെ നിലനില്‍പ്പിനും പ്രകൃതിയുടെ സുരക്ഷക്കും അഹിംസയുടെ സംസ്‌കാരത്തിനും ലഹരിയില്‍ നിന്നുളള മോചനത്തിനും വേണ്ടി ജീവിച്ചു മരിച്ച ഒരു മഹാന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. (എങ്ങനെ അറിയാന്‍?, ആറ്റന്‍ബറോവിന്റെ സിനിമയിലൂടെയാണ് ഞാന്‍ ഗാന്ധിയെക്കുറിച്ചറിഞ്ഞത് എന്നായിരുന്നല്ലോ പണ്ട് ഇയാള്‍ പ്രസംഗിച്ചത്!)
3. കെ പി സി സി പ്രസിഡന്റിനെ തോല്‍പ്പിക്കാന്‍ പാടുപെട്ടു നടന്ന ആള്‍ ഓര്‍ക്കേണ്ടതായിരുന്നു, കെ പി സി സി പ്രസിഡന്റെന്നതിനേക്കാള്‍ വലുതല്ല, ആ സ്ഥാനം ഉപേക്ഷിച്ച് പോയി ഒരു തോറ്റ മുന്‍ മന്ത്രിയായി അറിയപ്പെടുന്നത് എന്ന മഹാ സത്യം.!
4. സര്‍ക്കാറിന്റെ ലക്ഷ്യം മദ്യനിരോധമല്ല മദ്യവര്‍ജനമാണെന്ന് പറഞ്ഞ് പരത്തുന്നവരില്‍ ഒരാള്‍ പിതൃനിന്ദ കൂടി നടത്തുകയാണ്. കാരണം 95 ഫെബ്രു. അഞ്ചിനാണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗവര്‍ണരുടെ സ്‌പെഷ്യല്‍ സെക്രട്ടറി. എന്‍ എം സാമുവല്‍ ഒപ്പിട്ടിറക്കിയത് -സംസ്ഥാനത്ത് ലഹരിപാനീയങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന്! അന്നത്തെ മുഖ്യമന്ത്രി കരുണാകരനായിരുന്നു.
5. കുറ്റം പറയരുത്, മന്ത്രിസഭയുടെ മദ്യ നയതീരുമാനത്തില്‍ മുസ്‌ലിം ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്! പണ്ട് ഇ എം എസ് മദ്യനിരോധം എടുത്തുകളയുമ്പോഴും ലീഗ് വിയോജനക്കുറിപ്പ് എഴുതിയിരുന്നുവല്ലോ! (അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ലീഗ് പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം മദ്യനയകാര്യത്തിലും കാണിച്ചാല്‍ കേരളം കുറച്ചെങ്കിലും രക്ഷപ്പെടും).
6. ദുര്‍ബലനായ മുഖ്യമന്ത്രി എന്നാണ് ഉമ്മന്‍ചാണ്ടിയെ കെ സി ബി സി വിശേഷിപ്പിച്ചത്! ഫാദര്‍മാരും ബിഷപ്പുമാരും വിനയം കാണിക്കാന്‍ പ്രയോഗിക്കുന്ന പദമാണ് ബലഹീനന്‍ എന്നത്. പക്ഷേ ഒരു നടി പറഞ്ഞിരിക്കുന്നു ഉരുക്കുപോലെയുളള മുഖ്യമന്ത്രിയെന്ന്! 418 ബാറുകള്‍ അടപ്പിക്കാനുളള വി എം സുധീരന്റെ നിശ്ചയദാര്‍ഢ്യത്തെക്കാള്‍ എത്ര മാത്രം കഠിനമാണ്‘312 ഉം കൂടി അടച്ചേ മതിയാവൂ എന്ന് ഉമ്മന്‍ചാണ്ടി കൈക്കൊണ്ട കര്‍ശന നിലപാട്!
7. മദ്യവിരുദ്ധ രംഗത്ത് വാക്കുകളുടെ കരുത്തും നിയമപരമായ ഇടപെടലും കാണിക്കാന്‍ കെ സി ബി സിക്കു മാത്രമേ കഴിയൂ. നായനാര്‍ സര്‍ക്കാര്‍ ഓരോ പഞ്ചായത്തിലും ഓരോ ബിര്‍ പാര്‍ലര്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത് 24 മണിക്കൂര്‍ കൊണ്ട് പിന്‍വലിപ്പിച്ചത് കെ സി ബി സിയാണ് – ബിഷപ്പുമാര്‍ റോഡിലിറങ്ങും എന്ന ഭീഷണിയോടെ! പക്ഷേ, ഉമ്മന്‍ചാണ്ടിക്കറിയാം, ഇവര്‍ തന്നോടങ്ങനെ കളിക്കില്ല, കോടതിയിലേ പോകൂ എന്ന്! കോടതി തന്നോട് ഇത്രയേ ചെയ്യുകയുള്ളൂ എന്ന് അദ്ദേഹത്തിന് അനുഭവങ്ങളിലൂടെ അനുമാനിക്കാനും ആകും.!
8. സര്‍ക്കാറിന്റെ മദ്യനയത്തെ അനുകൂലിച്ച പിണറായി പ്രായോഗിക ബുദ്ധിയിലൂടെ അത് മാറ്റിപ്പറയാന്‍ 9 ദിവസമേ എടുത്തുളളു! പക്ഷേ, ആ ബുദ്ധി പ്രയോഗിച്ച് മലക്കംമറിയാന്‍ യു ഡി എഫ് നേതാക്കള്‍ക്ക് 9 മാസം വേണ്ടിവന്നു.
9. ഇന്ത്യയിലെങ്ങും ഭാരതസംസ്‌കാരം നീണാള്‍ നിലനിര്‍ത്താന്‍ ഗോഡ്‌സെയുടെ പ്രതിമ നിര്‍മിക്കാനായി മുന്നിട്ടിറങ്ങുന്നവര്‍ ജൂദാസിന്റെ ഒരു ഉരുക്കു പ്രതിമ കേരളത്തില്‍ സ്ഥാപിച്ചുതന്നാല്‍ ചരിത്രം എന്നെന്നും അവരുടെ മുമ്പില്‍ നന്ദിപൂര്‍വം നമസ്‌കരിക്കും.!.
10. പാതയോര മദ്യഷാപ്പുകള്‍ നീക്കം ചെയ്യണമെന്ന വിധി കണ്ടപ്പോഴാണ് കോടതി വിധിയിലും ഉണ്ടാകുമോ വിവേചനം എന്ന ശങ്ക ഉണരുന്നത്! കാരണം, ദേശീയ റോഡ് സുരക്ഷ അതോറിറ്റി 2007 ഒക്‌ടോബര്‍ 26 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിപ്പോരുന്ന കര്‍ശന നിര്‍ദേശത്തില്‍ ‘ലിക്കര്‍ വെന്‍ഡേഴ്‌സ്’ എന്നുവരെ പറഞ്ഞിട്ടുണ്ട്! അതായത് ഒരുതരം അബ്കാരിഷോപ്പും അനുവദിക്കരുതെന്ന് – ബാറുകള്‍ പോലും!
11. സപ്തംബറിനകം തീരുമാനമെടുക്കാന്‍ ബഹു. സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും സിംഗിള്‍ ബഞ്ച് ഒന്നരമാസം കൊണ്ടാണ് കല്‍പ്പിച്ചത്, ബാറുകള്‍ ഉടനെ പൂട്ടണമെന്ന്! ഒന്നര ദിവസം പോലും വേണ്ടിവന്നില്ല തുറന്നോളൂ എന്ന് ഡിവിഷന്‍ ബഞ്ചിന് പറയാന്‍! ഫലത്തില്‍ നീതി ലഭിച്ചതൊക്കെ അബ്കാരി മുതലാളിമാര്‍ക്ക്!
12. മന്ത്രി മാണി വാങ്ങിയെന്ന് പറയുന്ന സംഖ്യയേക്കാള്‍ എത്രയോ വലിയ തുകയാകും മദ്യനയം ഇങ്ങനെ ഒപ്പിച്ചെടുക്കാന്‍ പാടുപെട്ട പാര്‍ട്ടിനേതാക്കളും എം എല്‍ എ മാരും കൈപ്പറ്റിയത്! (എന്നാലും മാണിയെ ന്യായീകരിച്ച‘ശ്രീനാരായണീയമുഖ്യന്‍ പറഞ്ഞ പതിനായിരം ഇരുപതിനായിരം കോടിയൊന്നും വരാനിടയില്ല! )
13. കാര്യം ഈ നിലയ്ക്കായതുകൊണ്ട് താമരശ്ശേരി ബിഷപ്പിന്റെ പ്രവചനം തീര്‍ത്തും നമുക്ക് വിശ്വസിക്കാം.-മന്ത്രി മാണി നിശ്ചയമായും കോഴ വാങ്ങിയിരിക്കും! (കസ്തൂരിരംഗന്‍ കലാപത്തില്‍ കേരളം ജാലിയന്‍വാലാബാഗ് ആകുമെന്ന പിതാവിന്റെ ഭീഷണിയില്‍ സോണിയാ ഗാന്ധിയും ആന്റണിയും വരെ ഇടപെട്ടതാണല്ലോ.!)
14. മതമില്ലാത്ത ജീവനെന്ന പാഠഭാഗം നീക്കം ചെയ്യിക്കാന്‍ ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ നേതാക്കളും അവരുടെ വിശ്വാസിസമൂഹങ്ങളും കടലുപോലെയാണ് റോഡിലിറങ്ങിയത്! പക്ഷേ, മദ്യമില്ലാത്ത കേരളത്തിന് വേണ്ടി എന്തേ ആരും അങ്ങനെ ഇറങ്ങുന്നില്ല! കാരണം പ്രായോഗികബുദ്ധി തന്നെ! അല്ലെങ്കിലും മദ്യനിരോധത്തിന്റെ നേട്ടം അനുഭവിക്കാനുളള കുടിയന്റെ കുടുംബം പോലും രംഗത്തില്ല. അത്തരം കുടുംബങ്ങള്‍ കുടിപ്പിക്കുന്ന പാര്‍ട്ടികളുടെ അടിമകളാണല്ലോ!~
15. മദ്യനയ കോലാഹല കാലത്ത് 10 മദ്യത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതില്‍ മുസ്‌ലിം ലീഗും സുധീരവിഭാഗവും ഒഴികെ എല്ലാവരും കടുത്ത ദുഃഖത്തിലാണ്.! എന്നാല്‍ കുടിയന്റെ കുടുംബങ്ങളില്‍ കുടി കുറഞ്ഞതിന്റെ പേരില്‍ പതിനായിരങ്ങള്‍ സന്തോഷത്തിലുമാണ്! പക്ഷേ, തിരഞ്ഞെടുപ്പ് കാലത്ത് പോലും ആ ന്യൂനപക്ഷത്തിനാണല്ലോ ഭൂരിപക്ഷവില. – പോളിംഗിന്റെയും എണ്ണലിന്റെയും നാല് ദിവസങ്ങളൊഴികെ.
16. പുതിയ മദ്യനയം കൊണ്ട് മറ്റൊരു കാര്യംകൂടി ഉണ്ടായി. ബാറുകളില്‍ ഉണ്ടായി, ബാറുകളില്‍ ഇനി ബിയറും വൈനും വിറ്റതിന്റെ നികുതിയേ സര്‍ക്കാറിന് കൊടുക്കേണ്ടതുള്ളൂ – വിദേശ മദ്യം കണ്ടമാനം കളളത്തരത്തില്‍ വില്‍ക്കാമല്ലോ! സര്‍ക്കാറിന് നികുതി കിട്ടിയില്ലെങ്കിലും മദ്യരാഷ്ട്രീയക്കാര്‍ക്ക് കനത്ത നേട്ടമുണ്ടാക്കാമല്ലോ. (ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ് ബാറുകളില്‍ തുടരുന്ന പല നിയമലംഘനങ്ങളും!
17. തദ്ദേശ ഭരണകൂടങ്ങള്‍ ലൈസന്‍സ് കൊടുക്കാതെവെച്ച പല ബാര്‍ കൊട്ടാരങ്ങള്‍ക്കും ഇനി ബിയര്‍, വൈന്‍ ലൈസന്‍സ് കൊടുക്കാന്‍ ശ്രമം നടക്കും ! അതുവഴിയും തട്ടാമല്ലോ മുന്നണി കള്‍ക്ക് പെരുംകോടികള്‍! (ബിയറും വൈനും ലഹരിയല്ലെന്ന ഒരു നിയമമുണ്ടാക്കാന്‍ ആര്‍ക്കും വലിയ പണിയൊന്നുമില്ലല്ലോ.)
18. സുധീരന്‍ കാര്യമായൊന്നും മിണ്ടുന്നില്ലെങ്കില്‍ നമുക്ക് ഊഹിക്കാം ഹൈക്കമാന്റ് ഇടപെട്ടിരിക്കുന്നുവെന്ന്! ചിലര്‍ക്ക് ആശ്വസിക്കാം, അത് ലോകമാന്റ് അല്ലെന്ന്!
19 വിറയാര്‍ന്ന കൈകളും കുഴഞ്ഞ നാവുകളും മൂലം സുധീരന് പിന്തുണ നല്‍കാന്‍ കഴിയാതെ വന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും മറ്റ് യുഡി എഫ് നേതാക്കള്‍ക്കും മദ്യവിരുദ്ധകേരളത്തിന്റെ പരിതാപാര്‍ദ്രമായ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട,

---- facebook comment plugin here -----

Latest