Connect with us

Kerala

ഡി വൈ എഫ് ഐയുടെ വിവാഹ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: വിവാഹത്തില്‍ മതേതര കാഴ്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഡി വൈ എഫ് ഐ ആരംഭിച്ച സെക്യുലര്‍ മാര്യേജ്.കോം മാട്രിമോണിയല്‍ വൈബ് സൈറ്റിനുനേരെ സൈബര്‍ ആക്രമണം. മതത്തിനും ജാതിക്കും അതീതമായി യുവതീ യുവാക്കള്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ ആരംഭിച്ച വെബ്‌സൈറ്റ് തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ബുധനാഴ്ചയാണ് ഡി വൈ എഫ് ഐ വെബ്‌സൈറ്റ് ആരംഭിച്ചത്.
ഇസ്‌ലാമിക് ഹാക്കേഴ്‌സ് എന്ന പേരിലാണ് സൈറ്റ് ആക്രമിച്ചിട്ടുളള്ളത്. അല്ലാഹു, യാ മുഹമ്മദ് എന്നീ വാക്കുകള്‍ ഹോം പേജില്‍ സ്ഥാപിച്ച ചിത്രത്തില്‍ കാണാം. ഇസ്‌ലാമിനെ നിന്ദിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ സൈബര്‍ യുദ്ധം തുടരുമെന്നും ചിത്രത്തിലുണ്ട്.
ഡി വൈ എഫ് ഐയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് വിവാഹ വെബ്‌സൈറ്റ് എന്ന ആശയം മുന്നോട്ട് വെച്ചത്. മതേതര വിവാഹം മാത്രമല്ല, ആര്‍ഭാടം നിറഞ്ഞ വിവാഹത്തെ പ്രതിരോധിക്കാനും വിവാഹ തട്ടിപ്പ് പോലുള്ള കാര്യങ്ങളെ ഇല്ലാതാക്കാനും വെബ്‌സൈറ്റ് സഹായകമാകുമെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കിയിരുന്നു. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാനും ഈ സൈറ്റിലൂടെ ശ്രമിക്കുമെന്ന് ഡിവൈ എഫ് ഐ നേതാക്കള്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest