കടലില്‍ മൃതദേഹം കണ്ടെത്തി

Posted on: December 18, 2014 7:19 pm | Last updated: December 18, 2014 at 7:19 pm

483173685ഷാര്‍ജ: ഖോര്‍ഫുക്കാനിലെ അല്‍ ലോലോ യാഹ് ബീച്ചില്‍ കടലില്‍ മൃതദേഹം കണ്ടെത്തി. ഷാര്‍ജ പോലീസും തീരസംരക്ഷണ സേനയുമാണ് കടലില്‍ നിന്നു മൃതദേഹം ഏറ്റെടുത്തതെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.
സ്ത്രീയാണോ പുരുഷനാണോ തുടങ്ങിയ വിവരങ്ങളൊന്നും അറിവായിട്ടില്ല. മൃതദേഹം പോലീസ് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കയാണ്. മുങ്ങി മരണമോ, കൊലപാതകമോയെന്ന് അറിയാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട മുന്നറിയിപ്പുള്ള ഭാഗങ്ങളില്‍ കടലില്‍ ഇറങ്ങുന്നതില്‍ നിന്നു ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു.