ഹമാസ് ഭീകര സംഘടനയല്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ കോടതി 

Posted on: December 18, 2014 12:22 am | Last updated: December 17, 2014 at 11:23 pm

ബ്രസല്‍സ്: ഫലസ്തീനിലെ ഹമാസ് ഭീകര സംഘടനയല്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ കോടതി. തെറ്റിദ്ധാരണകള്‍ മൂലമാണ് ഹമാസിനെ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹമാസിന് മേലുള്ള സാമ്പത്തിക ഉപരോധം മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്നും കോടതി പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീന്‍ അംഗമായതിന്റെ തൊട്ടടുത്ത ദിവസമാണ് യൂറോപ്യന്‍ കോടതിയുടെ സുപ്രധാന തീരുമാനം പുറത്തു വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിലെയും അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവുകളുടെ പിന്‍ബലത്തിലല്ല, ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തുന്നതെന്ന് കോടതി വിലയിരുത്തി.
കോടതി നടപടിയെ ഹമാസ് സ്വാഗതം ചെയ്തു. തങ്ങളോട് കാട്ടിയ അനീതി കോടതി തിരുത്തിയെന്ന് ഹമാസ് പറഞ്ഞു.