ഫലസ്തീന്‍ സമാധാന ചര്‍ച്ച ആരംഭിച്ചു

Posted on: December 18, 2014 12:22 am | Last updated: December 17, 2014 at 11:22 pm

ജനീവ: ഫലസ്തീന്‍ സമാധാന ചര്‍ച്ച ഇന്നലെ ജനീവയില്‍ ആരംഭിച്ചു. ചര്‍ച്ചയില്‍ നിന്ന് ഇസ്‌റാഈലും അമേരിക്കയും വിട്ടു നിന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ മേല്‍ നോട്ടത്തിലാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച ബഹിഷ്‌കരിക്കുന്നതിന് പുറമെ അതില്‍ പങ്കെടുത്തതിന് സ്വിറ്റ്‌സര്‍ലന്‍ഡിനെ ഇസ്‌റാഈല്‍ ആക്ഷേപിക്കുകയും ചെയ്തു.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചതാണെന്നും അത് താന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ഡിഡ്യര്‍ ബര്‍ഖാല്‍റ്റെര്‍ പറഞ്ഞു. അന്താരാഷ്ട്രസമൂഹം ഇതിനോട് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് അവസരം ഒരുങ്ങിയത്. യു എന്‍ ജനറല്‍ അസംബ്ലിയിലെ 196 രാജ്യങ്ങളുടെ പ്രതിനിധികളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്നു. ഫലസ്തീനിന്റെയും ഇസ്‌റാഈലിന്റെയും ഇടയില്‍ മിത നിലപാട് സ്വീകരിക്കുന്നവര്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.