ഐഎസ്എല്‍: കൊല്‍ക്കത്ത ഫൈനലില്‍

Posted on: December 17, 2014 10:02 pm | Last updated: December 17, 2014 at 10:02 pm

kolkatha-win.jpg.image.576.432മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത് ഫൈനലില്‍. ഗോവയില്‍ നടന്ന് രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ എഫ് സി ഗോവയെ തോല്‍പിച്ചാണ് കൊല്‍ക്കത്ത ഫൈനലില്‍ കടന്നത്. ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളി.

വാശിയേറിയ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടാണ് മത്സര വിജയികളെ തീരുമാനിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. കൊല്‍ക്കത്ത മുഴുവന്‍ പെനാല്‍ട്ടികളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോവയ്ക്ക രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞത്.