ഓപറേഷന്‍ കുബേര: ജ്വല്ലറി ഉടമകളും മുങ്ങി

Posted on: December 17, 2014 10:45 am | Last updated: December 17, 2014 at 10:45 am

കൊയിലാണ്ടി: ഓപറേഷന്‍ കുബേരയുടെ ഭാഗമായി റെയ്ഡ് നടന്ന ഇഷാന ഗോള്‍ഡിന്റെ ഉടമകളും മുങ്ങി. പയ്യോളി പെരുമാള്‍ പുരത്ത് ഇയ്യോത്ത് ഇബ്‌റാഹീം, പാലച്ചോട്ടില്‍ താഴെ പുതിയോട്ടില്‍ മൊയ്തീന്‍ ഹാജി, വയനാട് ജില്ലയിലെ മീനങ്ങാടി താഴെ മുണ്ട എല്‍ദോ വര്‍ഗീസ് എന്നിവരാണ് മുങ്ങിയത്. മൂവരുടെയും വീട്ടില്‍ സി ഐ. ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. അതിനിടെ, രേഖകള്‍ ഒളിച്ചുകടത്തിയ ഗ്രേഡ് എസ് ഐ. കെ എം കരുണാകരനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എസ് പി അശ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇഷാന ഗോള്‍ഡിന്റെ കോതമംഗലത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 93 ചെക്കുകളും 44 മുദ്രപത്രവും 104 റവന്യൂ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസുകളുമാണ് പിടിച്ചെടുത്തത്. ഈ രേഖകളാണ് ഗ്രേഡ് എസ് ഐ. കെ എം കരുണാകരന്‍ ഒളിച്ചുകടത്തിയത്. സി ഐയുടെ അന്വേഷണത്തെ തുടര്‍ന്ന് രേഖകള്‍ ദുരൂഹ സാഹചര്യത്തില്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നു.