Connect with us

Kozhikode

മര്‍കസ് സമ്മേളനം: വിഭവങ്ങള്‍ എത്തി തുടങ്ങി

Published

|

Last Updated

DSC_0197

വിഭവസമാഹരണവുമായി ഇന്നലെ മര്‍കസിലെത്തിയ കോഴിക്കോട് ജില്ല പ്രതിനിധികള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു

കോഴിക്കോട്:രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന വിഭവസമാഹരണ പരിപാടിക്ക് ആവേശോജ്ജ്വല പ്രതികരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ മര്‍കസില്‍ എത്തിത്തുടങ്ങി. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റികള്‍ സഹോദര സംഘടനകളുമായി സഹകരിച്ചു സമാഹരിച്ച വിഭവവങ്ങളാണ് വിവിധ ജില്ലകളില്‍ നിന്ന് സമ്മേളനനഗരിയിലേക്ക് എത്തിക്കൊണ്ടിരുക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ നിന്ന് ഇന്നലെ നൂറോളം വാഹനങ്ങളിലായെത്തിയ വിഭവങ്ങള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് സാരഥികള്‍ സ്വീകരിച്ചു.
എസ്.ജെ.എം ജില്ലാ സാരഥികളായ സി.എം യൂസുഫ് സഖാഫി, യൂസുഫലി സഅദി,നാസിര്‍ സഖാഫി, നാസിര്‍ അഹ്‌സനി, അലി അക്ബര്‍ സഖാഫി എന്നിവരുടെ നേതൃത്വത്തിലെത്തിയ വിഭവ ജാഥയെ കുന്ദമംഗലത്ത് സി. മുഹമ്മദ് ഫൈസി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി.പി.എം വില്ല്യാപള്ളി, ബി.പി സിദ്ദീഖ് ഹാജി,ലത്തീഫ് സഖാഫി തുടങ്ങിയവര്‍ വരവേറ്റു മര്‍കസിലേക്കാനയിക്കുകയായിരുന്നു.
മര്‍കസ് കാമ്പസില്‍ നടന്ന അനുമോദന സംഗമത്തില്‍ എസ്.ജെ.എം സംസ്ഥാന പ്രസിഡന്റ് സയ്യിദലി ബാഫഖി ആധ്യക്ഷം വഹിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ വിഭവ സമാഹരണത്തിലും മുഅല്ലിംകളുടെ സേവനവും അത്മാര്‍ത്ഥതയും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി.പി.എം വില്ല്യാപള്ളി, സി.എം യൂസുഫ് സഖാഫി പ്രസംഗിച്ചു.
ഇന്ന് മലപ്പുറം ജില്ല ഒഴികെയുള്ള മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള വിഭവങ്ങള്‍ മര്‍കസിലെത്തും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മലപ്പുറം ജില്ല വിഭവസമാഹരണ ജാഥ നാളെ മര്‍കസില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest