ഖുര്‍ആന്‍ ആസ്പദമാക്കി ജീവിക്കണം: മുനവ്വറലി തങ്ങള്‍

Posted on: December 14, 2014 11:20 pm | Last updated: December 14, 2014 at 11:20 pm

കാസര്‍കോട്: ഖുര്‍ആന്‍ ആസ്പദമാക്കി ജീവിക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധ ചെലുത്തണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസില്‍ പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. പൊതുപ്രവര്‍ത്തകര്‍ എക്കാലത്തും പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ ഈമാനികമായ ആവേശം മുന്‍നിര്‍ത്തി മുന്‍ഗാമികളെ മാതൃകയാക്കി മുന്നോട്ടുപോകണമെന്നും തങ്ങള്‍ പറഞ്ഞു.
പൂര്‍വികരുടെ മഹത്തായ പാത പിന്‍പറ്റി ജീവിച്ച് സ്വര്‍ഗം നേടിയെടുക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു. വന്‍ ജനക്കൂട്ടമാണ് പ്രഭാഷണം ശ്രവിക്കാന്‍ കഴിഞ്ഞദിവസം നെല്ലിക്കുന്നിലെത്തിയത്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഹാജി പൂന അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, കേളുവളപ്പ് ഇബ്‌റാഹിം ഹാജി, പി കെ ഖാദര്‍, ഖാദര്‍ ബങ്കര, ജി എസ് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.